പാലക്കുന്ന് :എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെ കരിപ്പോടി പ്രാദേശിക സമിതി അനുമോദിച്ചു. ശ്രേയ രവി, പി. അശ്വിന്‍, ശ്രീലക്ഷ്മി ദാസ് എന്നിവരെ ചിങ്ങത്തിലെ അവസാന കൂട്ടം അടിയന്തിര ദിവസം പടിഞ്ഞാറ്റയ്ക്കു മുന്‍പില്‍ ക്ഷേത്ര സ്ഥാനികര്‍ പുരസ്‌കാരവും ക്യാഷ് പ്രൈസും നല്‍കിയാണ് അനുമോദിച്ചത്. ആചാര സ്ഥാനികര്‍,ക്ഷേത്ര ഭരണ സമിതി, പ്രാദേശിക ഭാരവാഹികള്‍ പങ്കെടുത്തു.