വെള്ളിക്കോത്ത് : ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം പെരളം 11nd ബ്രാഞ്ച് സമ്മേളനം നടന്നു. മുതിര്‍ന്ന പാര്‍ട്ടി അംഗം കെ. കുട്ടിയന്‍ പതാക ഉയര്‍ത്തിയത്തോടുകൂടി സമ്മേളനത്തിന് തുടക്കമായി. പെരളം എം. കുഞ്ഞമ്പു നഗറില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. പ്രഭാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. ശ്രീജ .അധ്യക്ഷത വഹിച്ചു. ഹരീഷ്. പി രക്തസാക്ഷി പ്രമേയവും, കെ. അശോകന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം എന്‍. ബാലകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി. വി. നാരായണന്‍ മാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി. നാരായണന്‍, പി. ദാമോദരന്‍, കെ. സീത എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി. ബിന്ദു സ്വാഗതം പറഞ്ഞു.