യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെയും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും പോലീസ് കൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹി സി കെ രോഹിത്, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ സായി കിരണ്‍,ശ്രീനി ടി കെ, കോണ്‍ഗ്രസ്സ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സഞ്ജയ് കുമാര്‍, രതീഷ് പള്ളിക്കര, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹികളായ ഷനീര്‍ കോട്ടിക്കുളം, വിജേഷ് പള്ളിക്കര, സഞ്ജയ് സി ജെ, രാഗേഷ് പി പി, ദീപേഷ് കെ, അഭിജിത്, ബിജേഷ് എന്‍ വി, സാഗര്‍ കൊട്ര, അന്‍സാജ്,ഷാമില്‍ എന്നിവര്‍ നേതൃത്വം നല്‍കി.