മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം: നഗരസഭാ തല നിര്‍വഹണസമിതി രൂപീകരിച്ചു

നീലേശ്വരം : മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ടം നഗരസഭാ തല നിര്‍വഹണത്തിനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത ചെയര്‍പേഴ്‌സനും നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാര്‍ കണ്‍വീനറുമായി നിര്‍വഹണസമിതി രൂപീകരിച്ചു. രൂപീകരണയോഗം ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ പി. പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. പി ലത സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, കെ. പി രവീന്ദ്രന്‍, പി ഭാര്‍ഗവി, നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു.ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി ദേവരാജന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു.ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, റഫീഖ് കോട്ടപ്പുറം, പി. കെ ലത, വി.വി സതി, കെ. മോഹനന്‍, പി.വത്സല, പി. പി ലത, വി.വി ശ്രീജ, കെ നാരായണന്‍, എം. ഭരതന്‍, ടി.വി ഷീബ, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ടി.വി ഭഗീരഥി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, ഹരിതകര്‍മ്മ സേന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്ഥാപനമേധാവികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസി യേഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജന സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ എ. കെ പ്രകാശന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *