ഇടുവും കുന്ന് പ്രദേശത്ത് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക, കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മടിയന്‍ വഴി കാസര്‍ഗോഡ് ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് അനുവദിക്കുക, അജാനൂര്‍ ഗ്രാമപരിധിയിലുള്ള റോഡുകളില്‍ കൂടി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കിളച്ചിട്ട റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, കിഴക്കുംകര വെള്ളിക്കോത്ത് റോഡ് മെക്കാഡം ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ സി.പി.ഐ.എം തെരുസെക്കന്‍ഡ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ മാധവന്‍ തെരുവത്ത് പതാക ഉയര്‍ത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന്‍ കണ്ണിക്കുളങ്ങര സ്വാഗതം പറഞ്ഞു. അമര്‍ജിത്ത് തെരു രക്തസാക്ഷി പ്രമേയവും അനില്‍ കണ്ണിക്കുളങ്ങര അനുശോചന പ്രമേയവും വിജേഷ് കൊല്ലടത്ത് പ്രമേയവും അവതരിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. ക്ഷീര കര്‍ഷകനായ രാമചന്ദ്രന്‍ കണ്ണിക്കുളങ്ങര, എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോക്ടര്‍ ശ്രീഷ്മ ബാലന്‍, കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ നാടന്‍പാട്ട് വിജയിയായ ഡോക്ടര്‍ നിമിത രവീന്ദ്രന്‍, സാക്ഷരതാ പരീക്ഷയിലൂടെ പത്താം ക്ലാസ് തുല്യതാ പരീക്ഷയില്‍ വിജയിയായ മാധവന്‍ തെരുവത്ത്, മുതിര്‍ന്ന പാര്‍ട്ടിമെമ്പര്‍മാരായ സി. ഗംഗാധരന്‍, വി. കുഞ്ഞിരാമന്‍, വിജയന്‍ നായ്‌ച്ചേരി, കെ.കുഞ്ഞിരാമന്‍ എന്നിവരെയാണ് ആദരിച്ചത് എസ്.എസ്.എല്‍.സി പരീക്ഷാ വിജയികളായ നിവേദ്, ശ്രീനന്ദ്, തേജസ്, സൂരജ്, എന്നിവരെ അനുമോദിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി രാജീവന്‍ കണ്ണികുളങ്ങരയെ തെരഞ്ഞെടുത്തു.