പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിലെ ഉപസമിതിയായ ഭഗവതി സേവ സിമെന്‍സ് അസോസിയേഷനില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എല്‍എല്‍സി, പ്ലസ് 2 പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ക്ഷേത്ര ഭണ്ഡാര വീട് തിരുനടയില്‍ നടന്ന ചടങ്ങില്‍ സ്ഥാനികരും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് കുട്ടികള്‍ക്ക് ക്യാഷും പുരസ്‌കാരവും നല്‍കിയാണ് അനുമോദിച്ചത്. അസോസിയേഷന്‍ ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അനുമോദനം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.