കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തില്‍ ഭേദഗതി വരുത്തി കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ തയ്യാറാവണമെന്ന് കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മേലാങ്കോട്ട് എ.കെ.ജി ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കരുവാക്കാല്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. വി. സുരേന്ദ്രന്‍ ,തങ്കമണി വില്ലാരംപതിഎന്നിവര്‍ സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി കെ. രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു