കൊളത്തൂര്‍ :പ്രവാസി കോണ്‍ഗ്രസ്സ് ബറോട്ടി യൂണിറ്റ് രൂപീകരണ യോഗം പ്രവാസി കോണ്‍ഗ്രസ്സ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. ബൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീധരന്‍ അഞ്ചാംമൈല്‍ അധ്യക്ഷത വഹിച്ചു. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി നാരായണന്‍ കരിയത്ത്, സി. കുഞ്ഞിക്കണ്ണന്‍ ബറോട്ടി, ഷംസുദ്ദീന്‍ ബേടകം, കെ. കെ. മധു, മുരളീധരന്‍ പെനയാല്‍, മാധവന്‍ നിടുവോട്ട്, രാഘവന്‍ ശങ്കരംകാട് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി. കുഞ്ഞിക്കണ്ണന്‍ (പ്രസിഡന്റ് ), കെ കെ കരുണാകരന്‍ (വൈസ് പ്രസിഡന്റ്) അശോകന്‍ മാട്ടിലാംകോട് (സെക്രട്ടറി)സുനില്‍ കോപ്പാളംകയ (ജോയിന്റ് സെക്രട്ടറി) പി. കെ. ഭാസ്‌കരന്‍ ഭാസ്‌കരന്‍ (ട്രഷറര്‍).