നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍ഡ് കോളേജ് എന്‍. എസ്. എസിന് സംസ്ഥാന അഗീകാരം; വി. വിജയകുമാര്‍ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ്

കാഞ്ഞങ്ങാട് :കേരള സര്‍ക്കാര്‍ എന്‍. എസ്. എസ്. യൂണിറ്റുകള്‍ക്ക് നല്‍കുന്ന സംസ്ഥാന അവാര്‍ഡിന് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് അര്‍ഹമായി.സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായി നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍. എസ്. എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ വി. വിജയകുമാറിനെ തിരഞ്ഞെടുത്തു. ഏറ്റവും നല്ല യൂണിറ്റായി നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍. എസ്. എസ്. യൂണിറ്റിനെയും തിരഞ്ഞെടുത്തു. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യപിക്കുന്നത്. ആസാദ് സേനയുടെ പ്രവര്‍ത്തനം സ്നേഹവീട് നിര്‍മ്മാണം, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം, കോവിഡ് കാലങ്ങളിലെ മികച്ച പ്രവര്‍ത്തനം, രക്തദാനം,ഭിന്നശേഷിക്കാര്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധങ്ങളായുള്ള സര്‍വേകള്‍ എന്നിവയാണ് നെഹ്റു കോളേജ് എന്‍. എസ്. എസ് യൂണിറ്റിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. നെഹ്റു കോളേജ് എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ വി. വിജയകുമാറിന് രണ്ട് തവണ സര്‍വകലാശാലയിലെ ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ആസാദ് സേനയുടെ മികച്ച കോര്‍ഡിനേറ്റര്‍, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ബോധ്യം പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന തല അംഗീകാരം ലഭിച്ചിരുന്നു . മൂന്ന് യൂണിറ്റുകളാണ് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് ഉള്ളത്. സംസ്ഥാനത്തെ ഏകദേശം വിവിധ ഡയറക്ടറേറ്റില്‍നിന്നായി നിരവധി എന്‍ട്രികളായിരുന്നു അവാര്‍ഡിനായി ഉണ്ടായിരുന്നത്.സംസ്ഥാനത്തിലെ ഒന്നാമത്തെ യൂണിറ്റും പ്രോഗ്രാം ഓഫീസര്‍ ആയും ആണ് നെഹ്റു കോളേജ് എത്തിയിരിക്കുന്നത്.മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തിരഞ്ഞെടുത്ത വിജയകുമാര്‍ കാഞ്ഞങ്ങാട് അമ്പലത്തറ മൂന്നാം മൈയില്‍ സ്വദേശിയാണ്. ഹയര്‍ സെക്കന്ററി അധ്യാപികയായ പി വി സവിത ആണ് ഭാര്യ. മക്കള്‍: വൈശാല്‍ എസ് വിജയ് , വൈഭവ് എസ് വിജയ്.

Leave a Reply

Your email address will not be published. Required fields are marked *