പനത്തടി :റാണിപുരത്ത് വീണ്ടും സാഹസിക യാത്ര. K A 21 Z 1003 നമ്പര്‍ സ്വിഫ്റ്റ് കാര്‍ അടക്കം 5 പേരെ രാജപുരം പോലീസ് മാലക്കല്ലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ആഴ്ച കാറിന്റെ ഡോറില്‍ കയറി ഇരുന്ന് വീഡിയോ ചിത്രീകരണം നടത്തി യാത്ര ചെയ്യവേ പനത്തടി റാണിപുരം റോഡില്‍ കാര്‍ അപകടത്തില്‍ പെട്ട് കര്‍ണാടക സൂറത്ത്കല്‍ എന്‍ ഐ ടി വിദ്യാര്‍ത്ഥി അരീബുദ്ധീന്‍ മരിച്ചിരുന്നു.റാണിപുരം പനത്തടി റോഡില്‍ സഹസിക യാത്രകള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടയിലാണ് വീണ്ടും സാഹസിക യാത്ര നടത്തിയ യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. റാണിപുരത്ത് നിന്നും പനത്തടിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവാക്കള്‍ കാറിന്റെ ഡിക്കി ഉയര്‍ത്തി അവിടെ ഇരുന്നുകൊണ്ട് യാത്ര ചെയ്തത്. പിറകില്‍ വന്ന വാഹനത്തില്‍ ഉള്ളവരാണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വാഹനത്തിന് ബ്രേയ്ക്ക് കുറവായതിനാല്‍ മാലക്കല്ല് വര്‍ക്ക് ഷോപ്പില്‍ നിന്ന് നന്നാക്കുന്നതിനിടയിലാണ് രാജപുരം പോലീസ് കാര്‍ അടക്കം 5 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തത്.