പനത്തടി: പനത്തടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉത്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം പത്മകുമാരി, പനത്തടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദ്,സുപ്രിയ ശിവദാസ്, രാധകൃഷ്ണ ഗൗഡ, വിവിധ വാര്‍ഡ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ എന്നിവര്‍ സംസാരിച്ചു.പനത്തടി കൃഷി ഓഫീസര്‍ അരുണ്‍ ജോസ് സ്വാഗതവും അസി. കൃഷി ഓഫീസര്‍ കെ. വി ഗോപിനാഥ് നന്ദിയും പറഞ്ഞു.