പാലക്കുന്ന് : വിവര്‍ത്തന സാഹിത്യ മികവില്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടിയ പി. വി. കുമാരന്‍ മാസ്റ്റര്‍ക്ക് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വീകരണം നല്‍കി. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ചശേഷം 15 വര്‍ഷക്കാലം പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച അംബിക സ്‌കൂളില്‍ മാനേജ്‌മെന്റും അധ്യാപകരും മറ്റു ജീവനക്കാരും പിടിഎ യും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്. എഴുത്തുകാരന്‍ പി. വി. കെ. പനയാല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, വൈസ് പ്രസിഡന്റ് ശ്രീജ പുരുഷോത്തമന്‍, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, രുഗ്മിണി ജയന്‍, സ്വപ്‌ന മനോജ് എന്നിവര്‍ പ്രസംഗിച്ചു.