എ കെ ടി എ നീലേശ്വരം ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

എ കെ ടി എ നീലേശ്വരം ഏരിയാ കണ്‍വെന്‍ഷന്‍ നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തില്‍ വച്ച് നടന്നു. പ്രസിഡണ്ട് എം ജയശ്രീയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രസന്ന പി, ഗോപി കെ വി, അംബിക ജി, ഹേന ജയരാജന്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
പ്രമേയങ്ങള്‍
പ്രസവാനുകൂല്യം 15000 രൂപ ഒറ്റത്തവണയാക്കി വിതരണം ചെയ്യുക, ഗവര്‍മെന്റ് പ്രഖ്യാപിച്ച ആനുകൂല്യ വര്‍ദ്ധനവ് എത്രയും പെട്ടെന്ന് മെമ്പര്‍മാര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുക, കാലോചിതമായി ക്ഷേമനിധി ആനുകൂല്യം വര്‍ധിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *