മലയോരത്തെ ആദ്യകാല പത്ര ഏജന്റ് ടി ഒ ജോണിനെയും, സംഗീത അധ്യാപിക ഏലികുട്ടി ടീച്ചറെയും വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം ആദരിച്ചു.

രാജപുരം : ഇന്ത്യന്‍ റിപ്പബ്ലിക് 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട വിവിധ പരിപാടിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. സംഗീത അധ്യാപിക മുണ്ടോട്ടെ ഏലിക്കുട്ടി ടീച്ചര്‍, മലയോരത്തെ ആദ്യകാല പത്ര ഏജന്റ് ടി ഒ ജോണ്‍ എന്നിവരെയാണ് ആദരിച്ചത്. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രജിത പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. വായനശാല വൈസ് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *