പാലക്കുന്ന് : നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കപ്പയും ചിക്കന്‍കറിയും വിളമ്പി കൂലിപണിക്കാര്‍ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. റെയില്‍വേ സ്റ്റേഷന് തൊട്ട് പടിഞ്ഞാറ് ഭാഗത്തെ ഒരു ചായക്കടയോട് ചേര്‍ന്ന് രൂപം കൊണ്ട സ്ഥലത്തെ കൂലിപണിക്കാരുടെ കൂട്ടായ്മയാണ് പാലക്കുന്ന് കൂലിപണിക്കാര്‍ വാട്‌സ്ആപ് ഗ്രൂപ്പ്. സ്വാതന്ത്ര്യദിനം പലരും പല വിധത്തില്‍ ആഘോഷിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് കപ്പയും ചിക്കന്‍ കറിയും സ്വയം പാകം ചെയ്ത് വിളമ്പി കൂട്ടായ്മ വഴിയാത്രക്കാരും നാട്ടുകാരുമടക്കം ഇരുന്നൂറോളം പേരുടെ വയര്‍ നിറച്ചു. 50 കിലോ കപ്പയും 25 കിലോ ചിക്കനും ഇതിനായി വേണ്ടിവന്നുവെന്ന് സംഘടകര്‍ പറഞ്ഞു.