പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 78-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബാന്‍ഡ് മേളങ്ങളോടെ കുട്ടികളുടെ മാര്‍ച്ച് പാസ്റ്റിന് ശേഷം വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, മുന്‍ പ്രിന്‍സിപ്പല്‍ കെ.വി.കുമാരന്‍, വിദ്യാഭ്യാസ സമിതി ഭാരവാഹികളായ രവീന്ദ്രന്‍ കൊക്കാല്‍,പള്ളം നാരായണന്‍,എ. ബാലകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് അഡ്വ. പി. സതീശന്‍, എംപിടിഎ പ്രസിഡന്റ് രുഗ്മിണി ജയന്‍, കെ.വി.രമ്യ, സ്വപ്ന മനോജ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹാളില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.