പാലക്കുന്ന് : മലാംകുന്ന് പുത്യക്കോടി വയനാട്ടുകുലവന്‍ തറവാട് വാര്‍ഷിക പൊതുയോഗം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര വെളിച്ചപ്പാടന്‍ എം.ടി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.എസ്. എസ്.എല്‍.സി.പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയവരേയും, എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയവരേയും പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. തറവാട്ടിലെ കൃത്യനിര്‍വഹണത്തില്‍ 50 വര്‍ഷം സേവനമനുഷ്ഠിച്ച പുത്യക്കോടി വെള്ളച്ചിയമ്മ, പ്രഥമ എസ്തറ്റിക്‌സ് കവിത പുരസ്‌കാരം നേടിയ പുഷ്പ കൊളവയല്‍, കേരള പോലീസ് ട്രെയിനിങ്ങില്‍ ബെസ്റ്റ് ഷൂട്ടര്‍ അവാര്‍ഡ് നേടിയ ജിതിന്‍ ഗോപാലന്‍, കേരള പോലീസില്‍ സി.പി.ഒ. നിയമനം ലഭിച്ച വി. കെ. രഞ്ജിത്ത്, കര്‍ണാടക രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. പ്രതീക്ഷ ജയരാജ്, പി.എച്ച്.ഡി ക്ക് അഡ്മിഷന്‍ ലഭിച്ച വി. കെ. സനോജ് എന്നിവരെ ആദരിച്ചു. തറവാട് അംഗങ്ങള്‍ക്ക് പുറമെ സന്താനങ്ങളും അനുമോദനവും ആദരവും ഏറ്റുവാങ്ങിയവരില്‍ പ്പെടും.പ്രസിഡണ്ട് കണ്ടത്തില്‍ ഗോപാലന്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി എ. കെ സുകുമാരന്‍, കെ. കുഞ്ഞിക്കണ്ണന്‍, വി. വി. ചന്ദ്രന്‍, കുഞ്ഞിരാമന്‍ പെരിയ, കുഞ്ഞിരാമന്‍ മുദിയക്കാല്‍, നാരായണന്‍ പന്തല്‍,വി. വി കൃഷ്ണന്‍,ഗോപാലന്‍ ബേഡകം, രാജന്‍ എരോല്‍, എ. കെ. വത്സല, പ്രീത കുറ്റിക്കോല്‍ എന്നിവര്‍ പ്രസംഗിച്ചു. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.