കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി. ചേളന്നൂര്‍ സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 42 അംഗ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ചുരം മൂന്നാം വളവില്‍ വെച്ച് അക്രമമുണ്ടായത്. സംഭവത്തില്‍ അജ്മല്‍, ഷാജഹാന്‍, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ ബസ് തടഞ്ഞുനിര്‍ത്തുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.