പൊതു ഗതാഗത സംവിധാനത്തിന് അടിസ്ഥനപരമായ മാറ്റം വരുത്തുന്ന പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാറും മോട്ടോര്‍വാഹന വകുപ്പും തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍.എ പറഞ്ഞു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി ബസ് സൗകര്യം എത്തിക്കുന്നതിനായുള്ള സംവിധാനം ഉറപ്പാക്കുന്നതിനാണ് ജനകീയ സദസ്സുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ സ്വകാര്യ സ്റ്റേജ് കാര്യേജ് സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റൂട്ട് പ്രൊപ്പോസല്‍ ആലോചനാ യോഗത്തില്‍ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളും ബസ് അസോസിയേഷന്‍ പ്രതിനിധികളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മണ്ഡലത്തിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ തുടങ്ങി നിരവധി ആളുകളില്‍ നിന്നും 170പരാതികളും നിര്‍ദ്ദേശങ്ങളും ജനകീയ സദസ്സില്‍ ലഭിച്ചു.കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. വി.സുജാതഅധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. വി.ശകുന്തള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി.കെ.നാരായണന്‍, ടി.കെ.രവി,പി. ശ്രീജ, എസ്. പ്രീത, പ്രസന്ന പ്രസാദ്, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, കാസര്‍കോട് ആര്‍.ടി ഒ കെ.സജി പ്രസാദ് എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് എം.വി.എല്‍ ഇന്‍ ചാര്‍ജ് എം.വിജയന്‍ സ്വാഗതവും എം.വി.എല്‍ കെ.വി.ജയന്‍ നന്ദിയും പറഞ്ഞു.