പൂക്കള്‍ വര്‍ഷിച്ച് ചാച്ചാജിയുടെ ജന്മദിനം കൊച്ചു ബലന്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134-ാം ജന്മദിനത്തില്‍ ഉദയമംഗലം പ്രിയദര്‍ശിനി ബൂത്ത് കമ്മിറ്റി അനുസ്മരണം നടത്തി ആചരിച്ചു. പുഷ്പാര്‍ച്ചന നടത്തി ഓര്‍മ പുതുക്കിയ ചടങ്ങ് ശിശുദിനത്തിന്റെ പ്രധാന്യവും കണക്കിലെടുത്ത് പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥി റിജ്വല്‍ രജിന്‍ പൂക്കള്‍ വര്‍ഷിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി രാജഗോപാലന്‍, പി.ആര്‍ ചന്ദ്രന്‍, ഉദയമംഗലം സുകുമാരന്‍, സുകുമാരി ശ്രീധരന്‍, രാജിക, കെ.വി രാഘവന്‍, ചന്തുകുട്ടി ബൂത്ത് കമ്മിറ്റി സെക്രട്ടറി അനീഷ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *