പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ജയന്തി ആഘോഷവും ദേശീയ സെമിനാറും സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തകഴി ശിവശങ്കരപ്പിള്ളയുടെ എഴുത്തുകള്‍ക്ക് സമാനമായി താഴെത്തട്ടിലുള്ളവരുടെ ജീവിതമാണ് പ്രേംചന്ദും തന്റെ രചനകളിലൂടെ മുഖ്യധാരയിലെത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കഥകള്‍ സാധാരണക്കാരുടേതായിരുന്നു. സാമൂഹ്യ പരിവര്‍ത്തനവും തന്റെ രചനകളിലൂടെ പ്രേംചന്ദ് ലക്ഷ്യമിട്ടു. അദ്ദേഹം ചൂണ്ടിക്കാട്ടി. വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. മനു അധ്യക്ഷത വഹിച്ചു. മടിക്കേരി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ കോളേജ് പ്രൊഫസര്‍ ശ്രീധര്‍ ഹെഗ്ഡെ മുഖ്യാതിഥിയായി. പയ്യന്നൂര്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീകാന്ത് എന്‍.എം, ഹിന്ദി ഓഫീസര്‍ ഡോ. അനീഷ് കുമാര്‍ ടി.കെ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രാം ബിനോദ് റെ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. താരു എസ് പവാര്‍ സ്വാഗതവും ഡോ. ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് നന്ദിയും പറഞ്ഞു.