രാജപുരം : കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തില്‍പഞ്ചായത്ത് ഹാളില്‍ വെച്ച് ‘അമൃതം കര്‍ക്കിടകം കഞ്ഞി ഫെസ്റ്റും ഇലക്കറി ഫെസ്റ്റും നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി കെ അധ്യക്ഷത വഹിച്ചു.കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയഷാജി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീത പി ഭരണ സമിതി അംഗങ്ങളായ മിനി ഫിലിപ്പ്, സബിത വി, സണ്ണി അബ്രഹാം, ലീല ഗംഗാധരന്‍ , അജിത്ത് കുമാര്‍, വനജ ഐത്തു, സി ഡി എസ് മെമ്പര്‍ സെക്രട്ടറി കെ രവീന്ദ്രന്‍,സി ഡി എസ്, എ ഡി എസ്സ്, അയല്‍ക്കൂട്ടാഗങ്ങള്‍,സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു 14 വാര്‍ഡുകളില്‍ നിന്നുമായി നാല്‍പത്തിലധികം ഇലക്കറികളുടെ പ്രദര്‍ശനം നടത്തി.3 തരത്തിലുള്ള കര്‍ക്കിടക കഞ്ഞിയും, വിവിധ തരത്തിലുള്ള ഇലകള്‍, തണ്ടുകള്‍,പൂവുകള്‍ വേരുകള്‍ എന്നിവ കൊണ്ടുള്ള വിഭവങ്ങള്‍ കൊണ്ട് ഫെസ്റ്റ് ശ്രദ്ധേയമായി.