കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദ കോഴ്‌സായ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ആഗസ്ത് 11 വരെ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. ആഗസ്ത് 12ന് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം. 14ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 16 മുതല്‍ 22 വരെ പ്രവേശ നടപടികള്‍ നടക്കും. 28 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലാണ് കോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.