പെരിയാട്ടടുക്കം വി.ഗോവിന്ദന്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി. മണി മോഹന്‍ ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്റെ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എ.വി.രവീന്ദ്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും എ. ബാലകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സി.ഐ.ടി.യു ഉദുമ ഏരിയാ സെക്രട്ടറി ഇ.മനോജ് കുമാര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ഇ.വി സുജാത, കെ. രത്‌നാകരന്‍, കെ. ശാന്ത എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ അജയന്‍ പനയാല്‍ സ്വാഗതവും കണ്‍വീനര്‍ കെ. നാരായണന്‍ നന്ദിയും പറഞ്ഞു.വയനാട്ടിലുണ്ടായ ദുരന്തത്തിനൊരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച മുപ്പതിനായിരം രൂപ ജില്ലാ സെക്രട്ടറിയെ ഏല്പിച്ചു.കരിങ്കല്‍, ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, പെരിയാട്ടടുക്കത്ത് ടൗണ്‍ ടു ടൗണ്‍ ബസ്സിന് റിക്വിസ്റ്റ് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേറ്റ് ഹൈവേയില്‍ ഉദുമ പള്ളത്ത് രൂപപ്പെട്ട വലിയകുഴി അടച്ച് വാഹനാപകടം ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി പ്രസിഡണ്ട് :വി.ആര്‍ ഗംഗാധരന്‍, സെക്രട്ടറി : വിനോദ് കരുവാക്കോട്, ട്രഷറര്‍ : എ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ടുമാര്‍ : കെ.രത്‌നാകരന്‍, എ.വി. രവീന്ദ്രന്‍, കെ. ശാന്ത,ജോയന്റു സെക്രട്ടറിമാര്‍: ടി. സുധാകരന്‍, രാംദാസ് ഉദുമ , കെ.വി. ശ്രീധരന്‍ എന്നിവരുള്‍പ്പെടെ 26 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.