വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി. ദുരിതാശ്വാസക്യാമ്പുകളിലെത്തിയ അന്തേവാസികളെ ആശ്വസിപ്പിച്ചു. ആശുപത്രികളില്‍ ചികിത്സയിലുള്ളവരെയും മുന്‍ കേന്ദ്രമന്ത്രി നേരില്‍ കണ്ടു. മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി തന്നെയാണ് കേന്ദ്രം വിലയിരുത്തുന്നത് എന്ന് മുരളീധരന്‍ പ്രതികരിച്ചു.ദുരന്തബാധിതരുടെ പുനരധിവാസം സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.എല്ലാവരും അതില്‍ പങ്കാളികളാവണം.എല്ലാകാലത്തും ദുരന്തമുഖങ്ങളില്‍ നിന്ന് കൈകോര്‍ത്ത് കരകയറിയവരാണ് മലയാളികള്‍ എന്നും അത് വയനാട്ടിലും അത് സാധ്യമാണെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.