തെയ്യം കോലധാരികളായ എം.കേളു പണിക്കരെയും എം.അനില്‍കുമാര്‍ അള്ളടവനേയും ആദരിച്ചു

പരിമിതികളോട് പൊരുതിക്കയറി ‘കനല്‍വഴികള്‍ താണ്ടിയ ജീവിതം’ എന്ന ആത്മകഥ രചിച്ച പ്രശസ്ത തെയ്യം കോലധാരി കേളു പണിക്കരേയും ചീമേനി മുണ്ട്യാക്കാവില്‍ തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് വിഷ്ണുമൂര്‍ത്തിയുടെ കോലധാരിയായ എം.അനില്‍കുമാര്‍ അള്ളടവനേയും നീലേശ്വരം തേജസ്വിനി തെയ്യം ചാരിറ്റബിള്‍ സൊസൈറ്റി ആദരിച്ചു. വി.ശശി നേണിക്കം അദ്ധ്യക്ഷത വഹിച്ചു. കെ. പ്രഭാകരന്‍, ഇ. വിജയന്‍ മാസ്റ്റര്‍ സംസാരിച്ചു.എം.കേളുപണിക്കര്‍, എം. അനില്‍കുമാര്‍ അള്ളടവന്‍ എന്നിവര്‍ മറുപടിപ്രസംഗംനടത്തി.

Leave a Reply

Your email address will not be published. Required fields are marked *