രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ മഴപ്പൊലിമ നാടിന്റെ ആഘോഷമായി മാറി. പന്ത്രണ്ടാം വാര്‍ഡിലെ ഇടക്കടവ് വയലില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ കമലാക്ഷി കെ യുടെ അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ എഡിഎംസി ഇക്ബാല്‍ സിഎസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത പി, ബ്ലോക്ക് മെമ്പര്‍ രേഖ സി, പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാര്‍ എം, സബിത വി, ജോസ് പുതുശ്ശേരിക്കാലയില്‍, ശരണ്യ പി, ലീലാ ഗംഗാധരന്‍, വനജ ഐത്തു, അജിത്ത് കുമാര്‍ ബി എന്നിവര്‍ സംസാരിച്ചു.

മെംബര്‍ സെക്രട്ടറി രവീന്ദ്രന്‍ കെ സ്വാഗതവും പന്ത്രണ്ടാം വാര്‍ഡ് സിഡിഎസ് മെമ്പര്‍ സാവിത്രി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.
