ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരിച്ച സയന്‍സ് ലാബ്, ചെണ്ടുമല്ലി കൃഷി ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട് : പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ച് സംസ്ഥാനത്തെ തന്നെ മാതൃകാ സ്‌കൂളുകളിലൊന്നായ ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിച്ച സയന്‍സ് ലാബുകളുടെ ഉദ്ഘാടനം നടന്നു. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ ലാബുകളുടെയും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെയും ഉദ്ഘാടനവുമാണ് നടന്നത്.പ്ലസ് വണ്‍, പ്ലസ്ടു ക്ലാസ്സുകളിലെ 480 ഓളം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ഒരേ സമയം അറുപതോളം കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്നതിനും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ആധുനിക രീതിയില്‍ നിര്‍മ്മിച്ച ലാബിന് സാധിക്കും. ഇതിനോടനുബന്ധിച്ച് സ്‌കൂളിലെ എന്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഓണപ്പൂക്കളത്തിന് സ്വന്തം പൂക്കള്‍ എന്ന ലക്ഷ്യവുമായി നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ എന്‍ വേണുനാഥന്‍ അധ്യക്ഷത വഹിച്ചു. എച്ച് എം വിനോദ്കുമാര്‍ മേലത്ത്, കെ രൂപ

Leave a Reply

Your email address will not be published. Required fields are marked *