നിപ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്; മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

തിരുവനന്തപുരം: നിപ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് മരിച്ച 14 കാരന്‍ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും.മരിച്ച 14കാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 406 പേരാണുളളത്. ഇവരില്‍ 194 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണ്. 139 പേര്‍ ആരാഗ്യ പ്രവര്‍ത്തകരാണ്. നിപ ബാധിച്ച് 14കാരന്‍ മരിച്ച പ്രദേശത്തെ 7239 വീടുകളില്‍ സര്‍വേ നടത്തി. 439 പേര്‍ പനിബാധിതരാണ്. ഇതില്‍ 4 പേര്‍ കുട്ടിയുമായി സമ്ബര്‍ക്കമുള്ളവരാണ്. 2023 ല്‍ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *