മാലക്കല്ല് : മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ സ്‌കൂള്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ആഷ്ലി ജോസ് സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു. നീല്‍ അംഗ്‌സ്‌ട്രോങ്ങിന്റെ കഥ, ചാന്ദ്ര ദിന ചുമര്‍ പത്രിക, മൂണ്‍ കോര്‍ണര്‍, ചാന്ദ്ര ദിന ക്വിസ്, സ്‌കൂള്‍ ഗായക സംഘത്തിന്റെ ചാന്ദ്ര ദിന സംഗീത ശില്‍പം തുടങ്ങിയ വേറിട്ട പരിപാടികള്‍ ഏവര്‍ക്കും നവ്യനുഭവവുമായി. സ്‌കൂള്‍ ശാസ്ത്ര അധ്യാപകരായ അന്ന തോമസ്, ജയ്‌സി ജോസ്, ആഷ്ലി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.