കാഞ്ഞങ്ങാട്: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം പത്തൊമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്താരി കല്ലിങ്കാലില്‍ സമുചിതമായി ആചരിച്ചു. ചിത്താരി കല്ലിങ്കാല്‍ രാജീവ് ഭവനില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും ജവഹര്‍ ബാല്‍മഞ്ച് സംസ്ഥാന കോഡിനേറ്ററും വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടുമായ വി. വി. നിഷാന്ത് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കെ. വി. രമേശന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ചന്ദ്രന്‍, കെ. പി. വിജയന്‍, കെ. നാരായണന്‍, പി. രവീന്ദ്രന്‍, കെ. പി. ഉദയകുമാര്‍, ദിലീപ് കൊവ്വല്‍, കെ. മോഹനന്‍, വേണു കല്ലിങ്കാല്‍, എം.വി. സുനില്‍കുമാര്‍, എം.വി. കൃഷ്ണന്‍, അനുരാജന്‍ എന്നിവര്‍ സംസാരിച്ചു. കെ. സി. ശശി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ചിത്താരി കല്ലിങ്കാല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെയും, കല്ലിങ്കാല്‍ അംഗന്‍വാടിയിലെയും മുഴുവന്‍ കുട്ടികള്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും പായസ വിതരണവും നടത്തി.