രാജപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 1-ാംചരമവാര്‍ഷികദിനത്തില്‍ ബളാല്‍ ബ്ലോക്ക്‌കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫിസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണം നടത്തി സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മധുസൂദനന്‍ ബലൂര്‍ അധ്യക്ഷത വഹിച്ചു , കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തി. സേമി മാത്യു ,വി കെ ബാലകൃഷ്ണന്‍ ,എം യു തോമസ്,എം കെ മാധവന്‍ നായര്‍,സജി പ്ലാച്ചേരി,പ്രസന്നകുമാര്‍,ബി അബ്ദുള്ള,വിനോദ് കപ്പിത്താന്‍,റോയ് ആശാരി കുന്നേല്‍,പി എന്‍ ഗംഗാധരന്‍,സി കെ നൗഷാദ്, എന്നിവര്‍ സംസാരിച്ചു.