കാസറഗോഡ് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് കെട്ടിടം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ജൂലൈ 13 ശനിയാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ ., സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ശ്രീമതി. ലസിത, ജില്ലാ സംഘചാലക് കെ.പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ബാങ്ക് ചെയര്‍മാന്‍ അഡ്വ. ഏ സി അശോക് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സഹകരണ സംഘം അസി രജിസ്ട്രാര്‍ എ. രവീന്ദ്ര, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ ,കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് കെ.നീലകണ്ഠന്‍, കാസറഗോഡ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എസ്.ജെ. പ്രസാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലത എം, സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഐത്തപ്പ മൗവാര്‍, ടൗണ്‍ ബാങ്ക് എംപ്ലോയിസ് സം ഘ് പ്രസിഡണ്ട് പി.മുരളിധരന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. വൈസ് ചെയര്‍മാന്‍ മാധവ ഹേരള സ്വാഗതവും സി.ഇ.ഒ. ആര്‍.വി. സുരേഷ് കുമാര്‍ നന്ദിയും പറയും.