ഇന്ത്യന്‍ നാഷണല്‍ ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
ഐ.എന്‍.എല്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഐഎന്‍എല്‍ ജില്ല പ്രസിഡന്റ് എം ഹമീദ് ഹാജി ഉല്‍ഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ഇബ്രാഹിം, മുന്‍സിപ്പല്‍ സെക്രട്ടറി സി.കെ നാസര്‍, ഖത്തര്‍ ഐം എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി മുസ്തഫ കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു കണ്ണൂര്‍ യുനിവേര്‍സിറ്റിയില്‍ നിന്നും MSW പരീക്ഷയില്‍ എ.ഗ്രേഡോഡ് കൂടി ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ റുമാന പര്‍വീന്‍ , കഴിഞ്ഞ S.S.L. C പരീക്ഷയില്‍ തെക്കേപ്പുറം ശാഖയില്‍ നിന്നും മുഴുവന്‍ A+ വാങ്ങിയ ഫഹീം അഹമ്മദ് മൂലക്കാടത്ത്, ആയിഷാ നെസ്‌നി എന്നിവര്‍ക്ക് തെക്കേപ്പുറം ശാഖാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗഫൂര്‍ ബാവ മെമ്മോറിയല്‍ അവാര്‍ഡ് വിതരണം ചെയ്തു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.സി.മുഹമ്മദ് സ്വാഗതവും, അബ്ദുള്‍ റഹിമാന്‍ കൊളവയല്‍ നന്ദിയും പറഞ്ഞു. പ്രസ്തുത ചടങ്ങില്‍ എം.ഐ.ഉസ്മാന്‍, എല്‍ .അബ്ദുള്‍ കരീം, എം.ഇസ്മയില്‍ ,സി.എച്ച് മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഹാരിസ്,ഷാനി ബാവ, കെ.എച്ച് അബ്ദുള്‍ കരീം, സൈദ് ബാവ, അബ്ദുള്‍ റഹിമാന്‍ കൊത്തിക്കാല്‍, എം.നൗഷാദ്, ഹുസൈന്‍.യു.വി, ബഷീര്‍ കൊത്തിക്കാല്‍, ഷൗക്കത്ത് കൊത്തിക്കാല്‍, കുഞ്ഞുമോന്‍ ഇഖ്ബാല്‍ നഗര്‍, മഹമൂദ് ഉപ്പേരി , സി.പി.ഹംസ ചിത്താരി, ഇര്‍ശാദ് ചിത്താരി ,എ.കെ.അബ്ദുള്‍ ഖാദര്‍, എസ്.പി മജീദ്, അബ്ദുല്‍ റഹിമാന്‍ പാട്ടില്ലത്ത് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *