ആസ്പിരേഷന്‍ ബ്ലോക്ക്‌സ് പ്രോഗ്രാം സമ്പൂര്‍ണ്ണതാ അഭിയാന്‍ ലോഞ്ചിംഗ് രണ്ടാം ദിനം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ പോഷന്‍ മേള നടത്തി. കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നടന്ന പരിപാടി കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷത വഹിച്ചു കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പോഷകമേളയുടെ ഭാഗമായി പോഷക കുറവുള്ള കുട്ടികളെ തിരിച്ചറിയല്‍ ഹെല്‍ത്തി ബേബി ഷോ, പോഷകാഹാര പ്രദര്‍ശനം, ടോക് ഷോ എന്നിവ ശ്രദ്ധേയമായി. വനിത ശിശുക്ഷേമ പദ്ധതികളെ കുറിച്ച് ജിനി പള്ളിക്കല്‍ ന്യൂട്രീഷന്‍ സുചിത്ര എന്നിവര്‍ ക്ലാസ്സെടുത്തു. ഗര്‍ഭിണികള്‍ക്കുള്ള സമ്പൂര്‍ണ അഭിയാന്റെ സൂചകത്തിലെ സപ്ലിമെന്ററി ന്യൂട്രീഷന്‍ മേള പരിപാടി ശ്രദ്ധേയമായി. അസ്പിരേഷന്‍ ബ്ലോക്ക് ഫെലോ അമൃത വിശദീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ പി.വി ചന്ദ്രന്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ഷൈജമ്മ ബെന്നി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ സി.എച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത് കുമാര്‍ കെ.വി ഉഷ, ജോസഫ് എം ചാക്കോ ബി ഡി.ഒ എന്നിവര്‍ സംസാരിച്ചു നീതി അയോഗ് പ്രതിനിധികളായ ദീപക് നൈല്‍ വാള്‍ അമന്‍ യാദവ് എന്നിവര്‍ മേളയില്‍ പങ്കെടുത്തു. കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ സി ലീന മോള്‍ സ്വാഗതവും വികസന പദ്ധതി ഓഫീസര്‍ പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു