പാണത്തൂര്‍: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതി വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴില്‍ പാണത്തൂര്‍ മൈലാട്ടിയില്‍ മാസ പെന്‍ഷന്‍ വിതരണ ചടങ്ങ് നടന്നു, വെള്ളരിക്കുണ്ട് താലൂക്കില്‍ 52 പേര്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നു.പരിപാടിയില്‍ സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, എം കെ ശശി, സുരേഷ് സി പി, താലൂക്ക് പ്രോജക്ട് ഓഫീസര്‍ ബിനോയി, റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ജയന്‍ എന്നിവര്‍ ചേര്‍ന്ന് പെന്‍ഷന്‍ വിതരണം ചെയ്തു, സൂപ്പര്‍വൈസര്‍ മീനാക്ഷി,സേവാ പ്രതിനിധി സന്ധ്യ എന്നിവര്‍ പങ്കെടുത്തു.