ബഷീര്‍ സ്വന്തം ഭാഷയെ കേരളത്തിന്റെ ഭാഷയാക്കി പരിവര്‍ത്തനം ചെയ്ത ഇതിഹാസം: പ്രകാശന്‍ കരിവെള്ളൂര്‍

വ്യക്തിഭാഷയെ കഥ പറച്ചിലിലൂടെ സമൂഹഭാഷയാക്കിയ ഇതിഹാസമാണ് വൈക്കം മുഹമ്മദ് ബഷീര്‍.ഭാഷയുടെ അതിര്‍വരമ്പുകളെ ലംഘിച്ചുകൊണ്ട് പുതുമലയാണ്മതന്‍ മഹേശ്വരനായി വാഴാന്‍ അദ്ദേഹത്തിന് സാധിച്ചു.മുന്നാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച ‘ഗുത്തിന ഹാലിട്ട ലിത്താപ്പോ’ എന്ന പരിപാടിയില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പ്രധാനാധ്യാപകന്‍ കെ രാജന്‍ അധ്യക്ഷത വഹിച്ചു.അതുല്‍ ദേവ് ബഷീര്‍ കഥയുടെ ആസ്വാദനം അവതരിപ്പിച്ചു.ആനന്ദകൃഷ്ണന്‍ എടച്ചേരി സ്വാഗതവും ആവണി എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *