കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോടോത്ത് വയലില്‍ നാട്ടി മഹോത്സവം സംഘടിപ്പിച്ചു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോടോത്ത് വയലില്‍ നാട്ടി മഹോത്സവം സംഘടിപ്പിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് സത്യനാരായണ ബെളേരി ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, പി ടി എ പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍, പ്രിസിപ്പാള്‍ പി എം ബാബു, എസ് എം സി ചെയ്മാര്‍ ടി ബാബു, പി ടി എ വൈസ് പ്രസിഡന്റ് പി രമേശന്‍, ഹെഡ്മാസ്റ്റര്‍ കെ അശോകന്‍, പ്രോഗ്രാം ഓഫീസര്‍ കെ ജയരാജന്‍, നാട്ടുക്കാരും സ്‌കൂള്‍ എസ് പി സി കുട്ടികളും ഞാറ് നടീല്‍ ചടങ്ങില്‍ പങ്കെടുത്തു.അര ഏക്കറോളം വരുന്ന വിശാലമായ പാടത്താണ് ഞാറ് നട്ട് കൃഷി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *