ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2024-25 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ അധികാരമേറ്റു

രാജപുരം:ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2024 – 25 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രവര്‍ത്തനമേറ്റെടുത്തു. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്റ്റുഡന്റ് എഡിറ്റര്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, ആര്‍ട്‌സ് സെക്രട്ടറി, സ്‌കൂളിലെ നാല് ഗ്രൂപ്പുകളുടെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എന്നിവര്‍ക്ക് ബാഡ്ജ് നല്‍കി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സാലു മാത്യു, സ്റ്റാഫ് സെക്രട്ടറി ജിന്‍സി തോമസ്, പി ടി എ പ്രസിഡണ്ട് ജോര്‍ജ് പി.എ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീനന്ദ ആനന്ദ് നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *