കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

രാജപുരം :കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം പ്രന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. ഡ്രീം കാസര്‍കോട് ജില്ലാ കോഓര്‍ഡിനേറ്റര്‍ അജി തോമസ് ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസെടുത്തു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത, സ്റ്റാഫ് സെക്രട്ടറി എം.മോഹിനി, സ്‌കൂള്‍ ലീഡര്‍ കെ.വി.ഗോപിക എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരെ ലഘു നാടകം, നൃത്ത ശില്‍പം, കവിത, പ്രസംഗം, ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *