സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

കാഞ്ഞങ്ങാട്:സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് കണ്‍ട്രോള്‍റൂം സബ്ഇന്‍സ്‌പെക്ടര്‍ പി. കെ. രാമകൃഷ്ണന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. സന്തോഷം പകരാന്‍ പറ്റുന്നവരാണ് യഥാര്‍ത്ഥ മനുഷ്യര്‍ എന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാദമിക് കോ-ഓഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ സ്വാഗതവും,സ്‌കൂള്‍ സീഡ് കോഡിനേറ്റര്‍ ബി.കെ.ശില്പ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന കുട്ടികളുടെ കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *