അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ യാത്ര ഒടയംചാല്‍ മുതല്‍ മാലക്കല്ല് വരെ നടത്തി ജില്ലാ പോലീസ് മേധാവി ബിജോയ് പി. ഐ പി എസ് ഉദ്ഘാടനം ചെയ്തു

രാജപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജെസിഐ ചുള്ളിക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവരുടെ സഹകരണത്തോടെ ഒടയംചാല്‍ മുതല്‍ മാലക്കല്ല് വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.

ഒടയംചാലില്‍ ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശിശു സൗഹൃദ പോലീസിന്റെ ഭാഗമായി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സഹായകരാമാകുന്ന ‘ HOPE ‘ പദ്ധതി പ്രേജക്റ്റിന്റെയും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഫോണിലൂടെ സൗജന്യ കൗണ്‍സിലിംഗ് നല്‍കുന്ന ‘CHIRI ‘ പ്രോജക്റ്റിന്റെയും പോസ്റ്റര്‍ പ്രകാശന കര്‍മ്മവും ജില്ലാപോലീസ് മേധാവി നിര്‍വഹിച്ചു.

രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത് പ്രിന്‍സിപ്പല്‍ പി എം ബാബു, ജെസിഐ മുന്‍ പ്രസിഡന്റ് മനോജ് കുമാര്‍ എന്‍ കെ, വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ് സെക്രട്ടറി ലിജോ ടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

രാജപുരം പോലീസ് സ്റ്റേഷന്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ എ എസ് ഐ രാജേഷ് കുമാര്‍ ടി വി സ്വാഗതവും അസിസ്റ്റന്റ് ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ രതി സി കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐപിഎസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.തുടര്‍ന്ന് ഡോ. അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും , മൈം ഷോയും അരങ്ങേറി.

പ്ലാഷ്‌മോബിന് ചുള്ളിക്കരയില്‍ വ്യപാരികള്‍ സ്വീകരണം നല്‍കി. വ്യാപാരി പ്രതിനിധികളായ ഗോപി എന്‍, ബേബി കാമലോന്‍ എന്നിവര്‍ സംസാരിച്ചു. രാജപുരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും, വ്യാപാരികളും ഒട്ടോ ഡ്രൈവേഴ്‌സും നല്‍കിയ സ്വികരണത്തില്‍ ജെയിന്‍ പി വര്‍ഗ്ഗീസ്, ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, റോയ് പി എല്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം എ സജി അധ്യക്ഷനായി,ഷാജി പൂവക്കുളം, സംസാരിച്ചു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസ് സമ്മാനദാനം നിര്‍വഹിച്ചു.

വ്യാപരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ജോയിന്‍ സെക്രട്ടറി റോണി പോള്‍ സ്വാഗതവും രാജപുരം പോലീസ് സ്റ്റേഷന്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ എ എസ് ഐ രാജേഷ് കുമാര്‍ ടി വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *