വലപ്പാട്: വീടുകളിലെ മാലിന്യ നീക്കം സുഗമമാക്കാന്‍ ഹരിതകര്‍മ്മ സേനയ്ക്ക് പുതിയ വാഹനം കൈമാറി മണപ്പുറം ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വലപ്പാട് പഞ്ചായത്തിലേക്ക് എട്ടു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപയുടെ വാഹനം നല്‍കിയത്. പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡിക്ക് താക്കോല്‍ കൈമാറി. കൂടാതെ, വട്ടപ്പരത്തി ബീച്ചിലേക്കുള്ള പാതയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 30 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ‘സ്‌നേഹാരാമം’ എന്ന പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷന്‍ നടത്തിയത്. ഭിന്നശേഷി ആളുകള്‍ക്കുള്ള സഹായത്തിന്റെ തുടര്‍ച്ചയായി താന്ന്യം ഗ്രാമപഞ്ചായത്ത് സ്വദേശിയായ അജിത്തിന് വീല്‍ ചെയറും വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള നാട്ടിക സ്വദേശി രാജിക്ക് ധനസഹായവും മണപ്പുറം ഫൗണ്ടേഷന്‍ കൈമാറി. സ്‌കൂള്‍ കാലഘട്ടത്തിനുശേഷം ആദ്യമായാണ് അജിത്ത് ഒരു ബീച്ച് സന്ദര്‍ശിക്കുന്നത്. ആകെ നാലോളം സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചത്. മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍ പരിപാടികളില്‍ പങ്കെടുത്തു.