ചിറ്റാരിക്കാല്‍ കടുമേനി സ്വദേശിയും കമ്പല്ലൂര്‍ സ്‌കൂള്‍ മുന്‍ ജീവനക്കാരിയുമായ ടാര്‍ലി ലോങ് ജമ്പ്, ഹൈജമ്പ്, ഹഡില്‍സ് എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടി. ഇന്ത്യന്‍ ടീമിലെ 60-65 കാറ്റഗറി വനിതാ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയതിന് പ്രത്യേക ട്രോഫിയും കരസ്ഥമാക്കി. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കരിന്തളത്തെ ബിജു- ശ്രുതി ദമ്പതിമാരില്‍ ശ്രുതി 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും ബിജു ഇതേയിനത്തില്‍ വെള്ളി മെഡലും നേടി. നീലേശ്വരം സ്വദേശി ഇ.ബാലന്‍ നമ്പ്യാര്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡല്‍ നേടി. 78 കാരനായ ഇദ്ദേഹം 75 – 80 കാറ്റഗറിയില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം 5000 മീറ്റര്‍ നടത്തം എന്നിവയില്‍ നാലാം സ്ഥാനവും നേടി. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൃക്കരിപ്പൂര്‍ സ്വദേശിനി ഗിരിജ 1500, 400 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ വെങ്കല മെഡല്‍ നേടി.പാക്കം സ്വദേശി ചന്ദ്രന്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡല്‍ നേടി.