പരവനടുക്കം: ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലോക രക്താ ദാതാക്കളുടെ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ ഡിസൈനിങ് മത്സരവും, ‘രക്തം നല്കൂ ജീവിതം രക്ഷിക്കൂ’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. രക്ത ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. കായിഞ്ഞി ക്ലാസെടുത്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇല്‍ഹാം സൈനബ് പ്രബന്ധം അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രജനിമോള്‍ അധ്യക്ഷത വഹിച്ചു. റാഷ അഷ്‌റഫ് സ്വാഗതവും ശിവാനി കെ നായര്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉദയകുമാര്‍ പെരിയ, അക്കാഡമിക് കോഡിനേറ്റര്‍ റമീസ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഗീത, പ്രോഗ്രാം കോഡിനേറ്റര്‍ ഫാത്തിമ തഫ്‌സീറ എന്നിവര്‍ നേതൃത്വം നല്‍കി.