കൊച്ചി: ജഡ്ജിമാര്‍ വിരമിക്കുമ്‌ബോഴോ സ്ഥലംമാറി പോകുമ്‌ബോഴോ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി ഹൈക്കോടതി.വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേമ്ബര്‍ ഒഴിയണമെന്നാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടുത്തയിടെ വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്ബര്‍ ഒഴിയാത്തതിനെതിരെ അഭിഭാഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പൊതുമാനദണ്ഡം നിശ്ചയിച്ച് രജിസ്ട്രി സര്‍ക്കുലര്‍ ഇറക്കിയത്.ഇതനസുരിച്ച് വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാര്‍ ജഡ്ജിമാര്‍ ചേമ്ബര്‍ ഉപയോഗിക്കരുത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവര്‍ത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുന്‍പ് എല്ലാ കേസ് രേഖകളും ജീവനക്കാര്‍ രജിസ്ട്രിക്ക് കൈമാറണം. എന്നാല്‍ സ്ഥലം മാറ്റപ്പെട്ട ജഡ്ജിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നിശ്ചിത കാലത്തേക്ക് ചേമ്ബര്‍ ഉപയോഗിക്കാം.വിധി പറയാന്‍ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകള്‍ അവസാന പ്രവര്‍ത്തി ദിവസം തന്നെ രജിസ്ട്രിയ്ക്ക് കൈമാറണം. വിരമിക്കുന്ന ജഡ്ജിമാര്‍ക്കും, സ്ഥലം മാറിപ്പോകുന്നവര്‍ക്കും ഇത് ബാധകമാണ്. വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കില്‍ ബന്ധപ്പെട്ട കേസ് രേഖകള്‍ രജിസ്ട്രിക്ക് നല്‍കണം. വിരമിച്ച് മൂന്നാം പ്രവര്‍ത്തി ദിനത്തിനു ശേഷം ബന്ധപ്പെട്ട ജഡ്ജിയുടെ പേരിലുളള ഉത്തരവുകള്‍ ജീവനക്കാര്‍ വെബ്‌സൈറ്റില്‍ ഇടരുത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശാനുസരണം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇറക്കിയത്.