പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ക്യാംപസ് ഡവലപ്‌മെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവുമായി സഹകരിച്ച് മുളങ്കാടൊരുക്കുന്നു. പെരിയ ക്യാംപസിലെ ഹെല്‍ത്ത് സെന്ററിന് സമീപത്ത് രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 500 മുള തൈകള്‍ നടും. ഇത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍. കീര്‍ത്തി ഐഎഫ്എസ് നിര്‍വ്വഹിച്ചു. ക്യാംപസ് ഡവലപ്മെന്റ് കമ്മറ്റി ഓഫീസര്‍ ഡോ. ടോണി ഗ്രേസ്, ചെയര്‍മാന്‍ പ്രൊഫ. എ. മാണിക്കവേലു, ഡീന്‍ പ്രൊഫ. ഡി. ഗോവിന്ദറാവു, അസോസിയേറ്റ് ഡിഎസ്ഡബ്ല്യു ഡോ. പി. ശ്രീകുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സോളമന്‍ ടി ജോര്‍ജ്ജ്, കെ. ഗിരീഷ്, ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.സി. യശോദ തുടങ്ങിയവര്‍ സംബന്ധിച്ചു.