കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗറില്‍ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കം ദാരുണമായ കൊലപാതകശ്രമത്തിലും ആത്മഹത്യയിലും കലാശിച്ചു. ബാവ നഗര്‍ ഇല്യാസിലെ ഇബ്രാഹിം ഭാര്യ മറിയത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മറിയത്തെ ഉടന്‍തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ കുടുംബതര്‍ക്കമാണ് ഈ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് എത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.