തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52,920 രൂപയാണ്. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വര്‍ണവില പിന്നീട് മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വര്‍ണവില ഉയരുകയായിരുന്നു. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,615 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,500 രൂപയായി. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.