കാഞ്ഞങ്ങാട് : നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിസ്ഥിതി വാരാചാരണ പരിപാടികളുടെ സമാപനമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.എല്‍പി,ഹൈസ്‌കൂള്‍എന്നീ വിഭാഗങ്ങളിലായി 120 ഓളം കുട്ടികള്‍ക്വിസ് മത്സരത്തില്‍ പങ്കെടുത്തു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ഡോ.എന്‍. പി. രാജന്‍ മെമ്മോറിയല്‍ പാലിയേറ്റിവ് ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആയി വിരമിച്ച ആര്‍. വീണാറാണി വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ക്യാഷ് പ്രൈസും മോമെന്റൊയും മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകങ്ങളും വൃക്ഷ തൈകളും സമ്മാനമായി നല്‍കി. ക്വിസ് മാസ്റ്ററും എഴുത്തുകാരനുമായ പദ്മനാഭന്‍ കാടകത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മത്സരത്തില്‍ അശ്വിന്‍ രാജ്. കെ., അലന്‍ കെ രാജ്, ശിവദ മോഹന്‍. ടി., വൈഷ്ണവി, നിരഞ്ജ നവിജയകുമാര്‍, ശ്രേയ സുബിന്‍ എന്നിവര്‍ വിജയികളായി.ചെയര്‍മാന്‍ സലാം കേരള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിബി ജോസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ എന്‍. ഗംഗാധരന്‍, വിനോദ് ടി. കെ, ഷിബു നോര്‍ത്ത് കോട്ടച്ചേരി, രാജി മധു, പുഷ്പ കൊളവയല്‍, ഗോകുലാനന്ദന്‍ മോനാച്ച, സിന്ധു കൊളവയല്‍, വിനു വേലാശ്വരം, രാജന്‍ വി ബാലൂര്‍, പ്രസാദ് ബി. കെ, സതീശന്‍ മടിക്കൈ, പ്രസാദ് കളവയല്‍ എന്നിവര്‍ സംസാരിച്ചു.